Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Climbed The Kanakamala

Thrissur

കന​ക​മ​ല​ കു​രി​ശു​മു​ടി ക​യ​റു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് നേ​ര്‍​ച്ച​ക്ക​ഞ്ഞി​യൊ​രു​ക്കി കു​ടും​ബ​കൂ​ട്ടാ​യ്മ

കൊ​ട​ക​ര: ക​ന​ക​മ​ല കു​രി​ശു​മു​ടി നോ​മ്പു​കാ​ല തീ​ര്‍​ഥാ​ട​ന​ത്തി​നെ​ത്തു​ന്ന വി​ശ്വാ​സി​ക​ള്‍​ക്ക് ദി​വ​സ​വും നേ​ര്‍ച്ച​ക്ക​ഞ്ഞി ഒ​രു​ക്കി ന​ല്‍​കു​ക​യാ​ണ് ഇ​ട​വ​ക​യി​ലെ വി​വി​ധ ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടേ​യും കു​ടും​ബ​യൂ​ണി​റ്റു​ക​ളു​ടേ​യും കൂ​ട്ടാ​യ്മ. ക​ന​ക​മ​ല തീ​ര്‍​ഥാ​ട​നം തു​ട​ങ്ങി​യ ഫെ​ബ്രു​വ​രി 15 മു​ത​ല്‍ ഈ​സ്റ്റ​ര്‍​ദി​നം വ​രെ അ​മ്പ​തു​ദി​വ​സ​ങ്ങ​ളി​ലും മു​ട​ങ്ങാ​തെ നേ​ര്‍​ച്ച​ക്ക​ഞ്ഞി​വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നു​ള്ള വി​പു​ല​മാ​യ സം​വി​ധാ​ന​മാ​ണ് തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

മ​ലക​യ​റി കു​രി​ശു​മു​ടി​യി​ലെ​ത്തി വി​ശു​ദ്ധ​നെ വ​ണ​ങ്ങി​യ​ശേ​ഷം ഇ​റ​ങ്ങി​വ​രു​ന്ന മു​ഴു​വ​ന്‍ തീ​ര്‍​ഥാ​ട​ക​ര്‍​ക്കും അ​ടി​വാ​രം പ​ള്ളി​യുടെ അ​ങ്ക​ണ​ത്തി​ല്‍ നേ​ര്‍​ച്ച ക്ക​ഞ്ഞി​യും ച​മ്മ​ന്തി​യും ഒ​രു​ക്കി​ന​ല്‍​കു​ന്നു​ണ്ട്. ഇ​ട​വ​ക​യി​ലെ വി​വി​ധ ഭ​ക്ത​സം​ഘ​ട​ന​ക​ളി​ലെ പ്ര​വ​ര്‍​ത്ത​ക​രും പ​തി​ന​ഞ്ചോ​ളം വ​രു​ന്ന കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ളി​ലെ അം​ഗ​ങ്ങ​ളും ഊ​ഴ​മ​നു​സ​രി​ച്ചാ​ണ് നേ​ര്‍​ച്ച​ക​ഞ്ഞി ത​യാ​റാ​ക്കി ന​ല്‍​കു​ന്ന​ത്.

സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേശി​ച്ചി​ട്ടു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ടാ​ണ് പാ​ച​ക​പു​ര​യി​ല്‍ ഇ​വ​ര്‍ സേ​വ​നം ചെ​യ്യു​ന്ന​ത്. ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ ഒ​രു​മ​യോ​ടു​കൂ​ടി​യ ചി​ട്ട​യാ​യ പ്ര​വ​ര്‍​ത്ത​ന​മാ​ണ് മു​ട​ങ്ങാ​തെ നേ​ര്‍​ച്ച​ക​ഞ്ഞി​വി​ത​ര​ണം ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന​തി​നു പി​ന്നി​ലു​ള്ള​തെ​ന്ന് തീ​ര്‍​ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ര്‍ ഫാ. ​ഡെ​യ്‌​സ​ണ്‍ ക​വ​ല​ക്കാ​ട്ട് പ​റ​ഞ്ഞു.​

പാ​ച​കം ചെ​യ്യു​ന്ന​വ​ര്‍ ആ​വ​ശ്യ​മാ​യ ഹെ​ല്‍​ത്ത് കാ​ര്‍​ഡു​ക​ള്‍ തീ​ര്‍​ഥാ​ട​നം ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പു​ത​ന്നെ അ​ധി​കൃ​ത​രി​ല്‍ നി​ന്ന് കൈ​പ്പ​റ്റി​യി​രു​ന്നു. സാ​ധാ​ര​ണ​ദി​വ​സ​ങ്ങ​ളി​ല്‍ ശ​രാ​ശ​രി ആ​യി​ര​ത്തോ​ളം പേ​രും വെ​ള്ളി, ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ അ​യ്യാ​യി​ര​ത്തി​ലേ​റെ പേ​രും കു​രി​ശു​മു​ടി ക​യ​റാ​നാ​യി ക​ന​ക​മ​ല​യി​ലെ​ത്തു​ന്നു​ണ്ട്. വൈ​കീ​ട്ട് ഏ​ഴു​മ​ണി മു​ത​ല്‍ പ​ത്തു​മ​ണി​വ​രെ​യാ​ണ് നേ​ര്‍​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം.

വെ​ള്ളി, ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ രാ​ത്രി പ​തി​നൊ​ന്നു​വ​രേ​യും നേ​ര്‍​ച്ചക്ക​ഞ്ഞി ന​ല്‍​കി വ​രു​ന്നു​ണ്ട്. ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ വ​ര്‍​ഗീ​സ് ക​ള്ളി​യ​ത്ത്പ​റ​മ്പി​ല്‍ , ഫു​ഡ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ സൈ​മ​ണ്‍ ക​റു​കു​റ്റി​ക്കാ​ര​ന്‍, പി​ആ​ര്‍ഒ ​ഷോ​ജ​ന്‍ ഡി. ​വി​ത​യ​ത്തി​ല്‍, കൈ​ക്കാ​ര​ന്‍​മാ​രാ​യ ജോ​സ് വെ​ട്ടു​മ​ണി​ക്ക​ല്‍, ജോ​സ് ക​റു​കു​റ്റി​ക്കാ​ര​ന്‍, പൗ​ലോ​സ് ഗോ​പു​രം, ജോ​ജു ചു​ള്ളി എ​ന്നി​വ​രാ​ണ് നേ​ര്‍​ച്ച​ക്ക​ഞ്ഞി​വി​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

Latest News

Corehub Up